മൂന്നാറില്‍ പിങ്ക് പട്രോളിംഗ് പിന്നാലെ ഷാഡോ പൊലീസും

ഇടുക്കി: വിനോദ സഞ്ചാര മേഖലയായ മൂന്നാറില്‍ പിങ്ക് പട്രോളിംഗ് പിന്നാലെ ഇനിമുതല്‍ ഷാഡോ പൊലീസും സജീവമാകും . സ്‌റ്റേഷനുകളില്‍ പൊലീസിന്‍റെ എണ്ണത്തില്‍ കുറവ് ഉണ്ടായിട്ടില്ലെങ്കിലും വിനോദസഞ്ചാരികളുടെ സുരക്ഷയുറപ്പുവരുത്തുന്നത്തിനു വേണ്ടിയിട്ടാണ് ടൗണില്‍ ഷാഡോ പൊലീസിന്‍റെ സേവനം കൂടി ഏര്‍പ്പെടുത്തുന്നത് . ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം മൂന്നാറിലെ ട്രാഫിക്ക് പരിഷ്ക്കാരങ്ങള്‍ മൂന്നാറില്‍ നടന്നുവരുകയാണ്. ഇന്നലെ രാവിലെ മൂന്നാര്‍ ടൗണില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന പെട്ടിക്കടകള്‍ ഒഴിപ്പിക്കുകയുണ്ടായി .

രാത്രി കച്ചവടം നടത്തുന്നവര്‍ നടപ്പാതകളില്‍ സ്ഥാപിച്ചിരുന്ന പെട്ടിക്കടകളാണ് റവന്യുവകുപ്പിന്‍റെ സഹായത്തോടെ പൊലീസും ദൗത്യസംഘവും നീക്കം ചെയ്തത് . രാത്രി 8 മണി കഴിഞ്ഞാണ് നഗരത്തില്‍ രാത്രി കടകള്‍ സജീവമാകുക. കഴിഞ്ഞ ദിവസം മൂന്നാര്‍ ടൗണിലും സമീപങ്ങളിലും മോട്ടോര്‍വാഹനവകുപ്പിന്‍റെ നേത്യത്വത്തില്‍ 165 ഓട്ടോകളില്‍ പരിശോധന നടത്തി .

Spread the love

Leave a Reply

Your email address will not be published. Required fields are marked *