തിരിച്ചുവരവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടി


ചെന്നൈ : ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടി.ഐപിഎല്ലിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്താനിരിക്കെയാണ് തിരിച്ചടി നേരിടേണ്ടി വന്നത്.ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ന്യൂസിലാന്‍ഡ് ഓള്‍ റൗണ്ടര്‍ മിച്ചല്‍ സാന്റ്നെര്‍ ഐപിഎല്‍ ഇത്തവണ കളിക്കില്ല. കാല്‍മുട്ടിനേറ്റ പരിക്കേറ്റതാണ് താരത്തിന് വിനയായത്. ഒന്‍പത് മാസത്തോളം മിച്ചല്‍ സാന്റ്നെറിന് കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരും.


ഇംഗ്ളണ്ടുമായുള്ള മത്സരത്തിനിടെ ഉണ്ടായ പരിക്കില്‍ താരത്തിന് കാല്‍മുട്ടില്‍ ശസ്ത്രക്രിയ നടത്തേണ്ടിവന്നു.കളിയില്‍ തിരിച്ചെത്താന്‍ 9 മാസത്തോളം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.ഇതോടെ, ഐപിഎല്ലിനെ കൂടാതെ ഇംഗ്ലണ്ടുമായുള്ള വെസ്റ്റന്‍ഡീസിന്റെ ടെസ്റ്റ് പരമ്ബരയില്‍ സാന്റ്നര്‍ക്ക് കളിക്കാനാകില്ല.


രണ്ട് വര്‍ഷത്തിനു ശേഷമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്. മഹേന്ദ്ര സിംഗ് ധോണി നായകനായ ടീമില്‍ പഴയ താരങ്ങളെല്ലാം തിരിച്ചെത്തിയിട്ടുണ്ട്. 50 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സാന്റ്നറിനെ ഈ സീസണില്‍ സ്വന്തമാക്കിയത്.



Sharing is Caring