തലസ്ഥാനത്ത് വന്‍ എടിഎം കവര്‍ച്ച


download (4)തലസ്ഥാനത്ത് വന്‍ എടിഎം കവര്‍ച്ച. 50 ഓളം പേര്‍ക്കു പണം പോയി. എടിഎമ്മില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച് പിന്‍ നമ്പര്‍ ചോര്‍ത്തിയാണു പണം അപഹരിച്ചത്.


പലര്‍ക്കും ഇന്നലെ ഉച്ചയോടെ എടിഎം വഴി പണം പിന്‍വലിക്കപ്പെട്ടതായി മൊബൈലില്‍ മെസേജ് ലഭിച്ചപ്പോഴാണു തട്ടിപ്പ് നടന്നതായി അറിയുന്നത്. നിരവധി പേര്‍ പരാതിയുമായി ബ്രാഞ്ചുകളിലേക്ക് എത്തുകയാണ്.


ലക്ഷക്കണക്കിനു രൂപ അപഹരിക്കപ്പെട്ടതായാണു പ്രാഥമിക വിവരം. എടിഎം സെന്ററില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ചായിരുന്നു കവര്‍ച്ച. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നിവയുടെ എടിഎമ്മുകളില്‍നിന്നാണു തട്ടിപ്പ് നടന്നിട്ടുള്ളത്.

തിരുവനന്തപുരത്ത് ആല്‍ത്തറ, വട്ടിയൂര്‍ക്കാവ്, കവടിയാര്‍ എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ ഇത്തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ചിട്ടുണ്ടെന്നു പോലീസ് വ്യക്തമാക്കി. മ്യൂസിയം, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട സ്റ്റേഷനുകളില്‍ 50 ഓളം പേര്‍ പരാതി നല്‍കിയിട്ടുണ്ട്



Sharing is Caring