തര്‍ക്കം; മുംബൈയില്‍ ദന്തഡോക്ടര്‍ ഭാര്യയെ കുത്തിക്കൊന്നു


മുംബൈ: വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദന്ത ഡോക്ടര്‍ ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊന്നു. മാട്ടുംഗയിലെ കോഹിനൂര്‍ ടവേഴ്സിലാണ് സംഭവം. ഡോ. ഉമേഷ് ബബോലയാണ് ഭാര്യ തനൂജയെ മരണം ഉറപ്പാക്കും വരെ കുത്തി കൊന്നത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 6.30നായിരുന്നു സംഭവം. ദമ്ബതികള്‍ തമ്മില്‍ വാഗ്വാദങ്ങളുണ്ടാകുന്നത് പതിവാണ്. എന്നാല്‍ തിങ്കളാഴ്ച്ചത്തെ വാഗ്വാദം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഇവരുടെ നാലുവയസ്സുള്ള മകന്‍ തൊട്ടടുത്ത മുറിയില്‍ ഈ സമയം കിടന്നുറങ്ങുകയായിരുന്നു.
‘ഞാനെന്റെ ഭാര്യയെ കുത്തിക്കൊന്നു. ശിവജി പാര്‍ക്ക് പോലീസിന് ദന്ത ഡോക്ടറില്‍ നിന്ന വിളി വന്നത് തിങ്കളഴ്ച്ച 9.30നാണ്. ഉടനെയെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന തനൂജയെയാണ്.


കൊല ചെയ്ത് മൂന്ന മണിക്കൂറിന് ശേഷമാണ് ഉമേഷ് പോലീസിനെ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുന്നത്. അതു വരെ മൃതദേഹത്തിനരികിലായി ഇരിക്കുകയായിരുന്നു ഉമേഷ്. ഉമേഷിനെ സംഭവസ്ഥലത്ത് വെച്ചു തന്നെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലാനുപയോഗിച്ച കത്തി ഉമേഷിന്റെ കയ്യില്‍ നിന്ന് പോലീസ് വീണ്ടെടുത്തു.
പണം സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഉമേഷഷിന്റെ പേരില്‍ ഗാര്‍ഹിക പീഢനത്തിന് തനൂജ മുമ്ബ് നല്‍കിയ പരാതി കോടതിയില്‍ തീര്‍പ്പാകാതെ കിടക്കുകയാണ്. സംഭവം അയല്‍ക്കാര്‍ അറിയുന്നത് പോലീസ് വന്നതിന് ശേഷമാണ്. അതു വരെ ബഹളമൊന്നും കേട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.




Sharing is Caring