തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്:ഡിഎംകെയ്ക്ക് മുന്നില്‍ ആവശ്യങ്ങള്‍ വച്ച്‌ കോണ്‍ഗ്രസ്


തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് മുന്നില്‍ ആവശ്യങ്ങള്‍ വച്ച്‌ കോണ്‍ഗ്രസ്. 38 സീറ്റ് നല്‍കണം, മൂന്ന് മന്ത്രിസ്ഥാനങ്ങള്‍ നല്‍കണം എന്നിവയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ച ആവശ്യങ്ങള്‍.മന്ത്രി സ്ഥാനം തെരഞ്ഞെടുപ്പിന് മുൻപ് ഉറപ്പ് നല്‍കണം. ഡിഎംകെയ്ക്ക് മാത്രം മന്ത്രിമാർ എന്ന രീതി അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.


എം കെ സ്റ്റാലിനെ ആവശ്യങ്ങള്‍ അറിയിച്ചു. 2021ല്‍ 25 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 18 സീറ്റില്‍ ജയിച്ചിരുന്നു.ഘടക കക്ഷികള്‍ക്ക് അധികാരത്തിന്‍റെ പങ്ക് നല്‍കും എന്ന ടി വി കെ അധ്യക്ഷൻ വിജയ്‍യുടെ പ്രസ്താവന തമിഴ്നാട്ടില്‍ വലിയ ചർച്ചയായിരുന്നു.


കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്ബോള്‍ ഡി എം കെയ്ക്ക് മന്ത്രിമാരെ നല്‍കാറുണ്ടെന്ന് കോണ്‍ഗ്രസ് ഡി എം കെയെ ഓർമിപ്പിക്കുന്നു. 2011ല്‍ ഡി എം കെയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാതിരുന്നപ്പോള്‍ പുറത്തു നിന്ന് പിന്തുണ നല്‍കിയതും കോണ്‍ഗ്രസ് ഓർമിപ്പിച്ചു. ഇനി അധികാരത്തില്‍ പങ്കുവേണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.



Sharing is Caring