ഇന്നു നടക്കുന്ന തമിഴ്‌നാട്ടില്‍ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രോടേം സ്പീക്കര്‍ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ നടക്കും. വിജയ് ഉള്‍പ്പെടെ 99 നിയുക്ത ടിവികെ എംഎല്‍എമാര്‍ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നത്. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം.
എം കെ സ്റ്റാലിന്‍ അടക്കം പല മുതിര്‍ന്ന ഡിഎംകെ നേതാക്കളും പരാജയപ്പെട്ട തെരഞ്ഞെടുപ്പിന് ശേഷം ഉദയനിധി സ്റ്റാലിന്‍ ആണ് ഡി എം കെ നിയമസഭാ കക്ഷി നേതാവ്. ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ ഇന്ന് തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുമെന്നാണ് വിവിരം.














