തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് സ്വന്തം നിലയില്‍ മത്സരിക്കാം ; അജിത് പവാര്‍


തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് സ്വന്തം നിലയില്‍ മത്സരിക്കാമെന്ന് എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍.


പിംപ്രിചിഞ്ച് വാഡിലെ എന്‍സിപി പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അജിത് പവാര്‍ നിലപാട് വ്യക്തമാക്കിയത്. ‘ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മഹായുതി സഖ്യത്തിലെ കക്ഷികള്‍ സഖ്യത്തിലാണ്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ഈ കക്ഷികള്‍ക്ക് സ്വന്തം നിലയില്‍ മത്സരിക്കാം’ എന്നായിരുന്നു അജിത് പവാര്‍ പറഞ്ഞത്.


മുന്‍സിപ്പല്‍ കൗണ്‍സില്‍, നഗര്‍ പഞ്ചായത്ത്, ജില്ലാ പരിഷത്ത് എന്നിവടങ്ങളിലേയ്ക്ക് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടപടിക്രമം ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.



Sharing is Caring