അക്രമബാധിതരായ ബംഗ്ലാദേശില്‍ നിന്നുള്ള ജനങ്ങള്‍ക്ക് സംസ്ഥാനം അഭയം നല്‍കും ; മമത ബാനര്‍ജി


അക്രമബാധിതരായ ബംഗ്ലാദേശില്‍ നിന്നുള്ള ജനങ്ങള്‍ക്ക് സംസ്ഥാനം അഭയം നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.


‘മറ്റൊരു രാജ്യമായതിനാല്‍ ബംഗ്ലാദേശിനെക്കുറിച്ച്‌ എനിക്ക് പറയാനാവില്ല. കേന്ദ്രസര്‍ക്കാരാണ് ഇതിനെ കുറിച്ച്‌ പറയേണ്ടത്. എന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള നിസ്സഹായരായ ആളുകള്‍ ബംഗാളിന്റെ വാതിലില്‍ മുട്ടിയാല്‍ ഞങ്ങള്‍ അവര്‍ക്ക് അഭയം നല്‍കും. അഭയാര്‍ത്ഥികളെ സംസ്ഥാനം ബഹുമാനിക്കുന്നു’, മമത ബാനര്‍ജി പറഞ്ഞു.


കൊല്‍ക്കത്തയില്‍ കനത്ത മഴയ്ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മെഗാ ‘രക്തസാക്ഷി ദിന’ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി.’അക്രമബാധിത ബംഗ്ലാദേശില്‍ ബന്ധുക്കള്‍ കുടുങ്ങിക്കിടക്കുന്ന ബംഗാള്‍ നിവാസികള്‍ക്ക് എല്ലാ സഹകരണവും ഞാന്‍ ഉറപ്പ് നല്‍കുന്നു’, അവര്‍ കൂട്ടിച്ചേര്‍ത്തു.



Sharing is Caring