തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി അടുത്തമാസം ആരോഗ്യപ്രവര്‍ത്തകരുടെ യാേഗം വിളിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇവരുടെ നിര്‍ദ്ദേശം അനുസരിച്ച് മുന്നോട്ടുപോകും. സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്ന് യോഗത്തില്‍ ചര്‍ച്ചചെയ്യും.
ഒക്ടോബറിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് നടക്കേണ്ടത്. രോഗവ്യാപനം കൂടുന്നതിനാല്‍ ഇത് ബുദ്ധിമുട്ടാകും എന്നാണ് വിലയിരുത്തുന്നത്.














