ഡ​ല്‍​ഹി​യി​ല്‍ 67 ദി​വ​സ​ത്തി​നി​ടെ റി​ക്കാ​ര്‍​ഡ് കോ​വി​ഡ് കേ​സു​ക​ള്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു. 67 ദി​വ​സ​ത്തി​നി​ടെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന കോ​വി​ഡ് ക​ണ​ക്കാ​ണ് വ്യാ​ഴാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2,737 പേ​ര്‍​ക്കാ​ണ് പു​തി​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല എ​ന്ന് ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ര്‍ ജെ​യി​ന്‍ പ​റ​ഞ്ഞു.

ഡ​ല്‍​ഹി​യി​ല്‍ 1.82 ല​ക്ഷം പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. നി​ല​വി​ല്‍ 1,82,306 കോ​വി​ഡ് ബാ​ധി​ത​രാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. ഇ​തി​ല്‍ 17,692 പേ​രാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. 1,60,114 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​ര്‍​ന്നു​വ​രി​ക​യാ​ണ്. ബു​ധ​നാ​ഴ്ച 2,509 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ഇ​ത് 2,312 ആ​യി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളെ തു​ട​ര്‍​ന്ന് ആ​ളു​ക​ള്‍ കൂ​ടു​ത​ലാ​യി പു​റ​ത്തി​റ​ങ്ങാ​ന്‍ തു​ട​ങ്ങി​യ​താ​ണ് വീ​ണ്ടും കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *