കോഴിക്കോട്: ഡോ. കെ. മാധവന്‍ കുട്ടി(93) അന്തരിച്ചു. കോഴിക്കോട്ടെ ചിന്താവളപ്പിലുള്ള പൂന്താനം വസതിയിലായിരുന്നു അന്ത്യം. കേരളത്തിലെ അഞ്ചോളം മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പാള്‍, ഭാരതീയ വിചാര കേന്ദ്രം സ്ഥാപകധ്യക്ഷന്‍,നിരവധിപുസ്തകങ്ങളുടെ രചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ്. ആദയകാല വൈദ്യശാസ്ത്ര അധ്യാപകരില്‍ ഒഒരാളാണ് ഡോ. മാധവന്‍ കുട്ടി.
1948-ല്‍ സ്റ്റാന്‍ലികോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് അവിടെത്തന്നെ അധ്യാപകനായി. എട്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് തുടങ്ങി. അപ്പോള്‍ അസോസിയേറ്റ് പ്രൊഫസറായി കോഴിക്കോേട്ടക്ക് വന്നു.അതിനിടെ നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ അമേരിക്കയില്‍ പഠിക്കാനുള്ള അവസരം ലഭിച്ചു. പെന്‍സില്‍വാനിയ സര്‍വകലാശാലയിലാണ് പഠിച്ചത്. പഠനവും പഠിപ്പിക്കലുമൊക്കെയായി അവിടെ കഴിഞ്ഞു.

നാട്ടിലെത്തിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രിന്‍സിപ്പലായി. 1981 ല്‍ തിരുവനന്തപുരത്തുനിന്നാണ് വിരമിച്ചത്. അതിനിടെ ഒരുവര്‍ഷം കോഴിക്കോട് മെഡിക്കല്‍കോളേജിലും പ്രിന്‍സിപ്പലായി.













