ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി ഹോളിവുഡ് നടി

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തനിക്കൊരു കാമുകനുണ്ടായിരുന്ന നേരത്ത് ഡേറ്റിംഗിനു ക്ഷണിച്ചെന്നും താൻ അത് തള്ളിക്കളഞ്ഞെന്നും പിന്നീട് ട്രംപ് അതിനു പകരം വീട്ടിയെന്നും അഭിനേതാവ് സൽമ ഹെയ്ക്ക്.താൻ ഒരു നടിയായി ശ്രദ്ധിക്കപ്പെടുന്നതിനു മുമ്പായിരുന്നു ട്രംപിന്‍റെ ഈ ഇടപെടൽ എന്നും സൽമ പറഞ്ഞു.

ട്രംപ് ടിവി അവതാരക മിക ബ്രെസെസിങ്കിയെ മോശമായ രീതിയിൽ ട്വിറ്ററിലൂടെ വിശേഷിപ്പിച്ചു എന്ന വാർത്ത അമേരിക്കയിൽ വളരെ സജീവമായി നിൽക്കുന്ന സമയത്താണ് സൽമയുടെ വെളിപ്പെടുത്തൽ വീണ്ടും ശ്രദ്ധേയമായത്.

ഡോണാൾഡ് ട്രംപിനെ കാണുന്ന സമയത്ത് തനിക്കൊരു കാമുകൻ ഉണ്ടായിരുന്നു.തന്റെ ഫോൺ നമ്പറിനു വേണ്ടി ട്രംപ് കാമുകനെ കൂട്ടുകാരനാക്കി.ഫോൺ നമ്പർ ലഭിച്ചതോടെ ട്രംപ് തന്നെ ഡേറ്റിംഗിനു ക്ഷണിച്ചുവെന്ന് സൽമ പറഞ്ഞു.താൻ നിരസിച്ചു.എന്നാൽ പിന്നീട് തന്നെ കുറിച്ച് നിരവധി വാർത്തകൾ വന്നു.ഇത് ട്രംപിന്‍റെ പ്രതികാരമാണെന്നാണ് താൻ കരുതുന്നതെന്ന് സൽമ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *