ഡിസ്കോ ആഭരണ ശേഖരവുമായി മിആ ബൈ തനിഷ്‌ക്


ഉത്സവ സീസണിന്‍റെ ഭാഗമായി, ഇന്ത്യയിലെ ഫൈന്‍ ജൂവല്ലറി ബ്രാന്‍ഡുകളിലൊന്നായ മിആ ബൈ തനിഷ്‌ക് മിആ ഡിസ്കോ ആഭരണ ശേഖരം അവതരിപ്പിച്ചു. എഴുപതുകളിലെ ത്രസിപ്പിക്കുന്ന ഡിസ്കോ കാലഘട്ടത്തിന്‍റെ ഊർജ്ജത്തിൽ നിന്നും തിളക്കത്തിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‌പന ചെയ്‌തവയാണ് മിആ ഡിസ്കോ ആഭരണങ്ങള്‍.

തിളങ്ങുന്ന ഡയമണ്ടുകളിലും 14 കാരറ്റ്, 18 കാരറ്റ് സ്വര്‍ണത്തിലും കടഞ്ഞെടുത്ത മിആയുടെ ഡിസ്കോ ശേഖരം ആകര്‍ഷണീയമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരൊറ്റ ആഭരണത്തിൽ തന്നെ വിഭിന്നങ്ങളായ പ്രതീതികള്‍ ലഭ്യമാക്കുന്ന മോഡുലര്‍ ജുവല്ലറിയുടെ വൈവിധ്യങ്ങള്‍ അടങ്ങിയവയാണ് ഇവ. ഈ ആഭരണങ്ങളുടെ ബോള്‍ഡ് ജിയോമെട്രിക് ഷെയ്‌പുകള്‍, സങ്കീര്‍ണമായ മെഷ് വിശദാംശങ്ങള്‍, സിഗ്‌സാഗ് പാറ്റേണുകള്‍ തുടങ്ങിയവയെല്ലാം ഉപയോക്താവിന് ഒരു ഡിസ്കോ ഫ്ളോറിന്‍റെ തിളക്കം സമ്മാനിക്കും. പ്രതിഫലനം നല്‍കുന്ന പ്രതലങ്ങളും കണ്ണുകളെ ആകര്‍ഷിക്കുന്ന ടെക്സ്റ്ററുകളുമാണ് എഴുപതുകളിലെ ഡാന്‍സ് ഫ്ളോറുകളുടെ ഗ്ലാമറിലും തിളക്കത്തിലും നിന്നുള്ള പ്രചോദനവുമായി എത്തുന്ന ഈ ശേഖരത്തെ ശ്രദ്ധേയമാക്കുന്നത്.

ആഗോള ഫാഷൻ പ്രവണതകളില്‍ നിന്നുള്ള പ്രചോദനം സ്വീകരിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമാണുള്ളതെന്നും ഈ ഉല്‍സവ കാലത്ത് ഡിസ്കോയുടെ ചടുലമായ ഊര്‍ജ്ജത്തെ തങ്ങളുടെ ശേഖരത്തിലേക്കു സന്നിവേശിപ്പിക്കുന്നതിനാണു ശ്രമിക്കുന്നതെന്നും മിആ ബൈ തനിഷ്‌ക് ബിസിനസ് മേധാവി ശ്യാമള രമണന്‍ പറഞ്ഞു. ഭാരം കുറഞ്ഞതും വൈവിധ്യമാര്‍ന്നതുമായ ആഭരണങ്ങളില്‍ ഡിസ്കോ കാലഘട്ടത്തെ പ്രതിഫലിപ്പിച്ച് ആഹ്ളാദവും ഗ്ലാമറും ഉയര്‍ത്തുകയാണ് മിആയുടെ ഉല്‍സവകാല ശേഖരമെന്നും അവർ പറഞ്ഞു.

ഉല്‍സവാവേശം വര്‍ധിപ്പിക്കാനായി തെരഞ്ഞെടുത്ത ആഭരണങ്ങള്‍ക്ക് 2024 ഒക്ടോബര്‍ 31 വരെ മിആ 20 ശതമാനം വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.


50,000 രൂപ വരെ വിലയുള്ള ഡയമണ്ടുകള്‍ വാങ്ങുമ്പോള്‍ അഞ്ചു ശതമാനം ഇളവു ലഭിക്കും. 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ഏഴു ശതമാനം ഇളവാണു ലഭിക്കുക. ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ക്ക് പത്തു ശതമാനം ഇളവാണു ലഭിക്കുക. ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപ വരെ 15 ശതമാനം ഇളവുണ്ടാകും. രണ്ടു ലക്ഷം രൂപയ്ക്ക് മുകളില്‍ ഡയമണ്ടുകള്‍ വാങ്ങുമ്പോള്‍ 20 ശതമാനം ഇളവ് ലഭിക്കും. കൂടാതെ പ്ലെയിന്‍ സ്വര്‍ണ ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ പത്തു ശതമാനം ഇളവും വെള്ളി ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 20 ശതമാനം ഇളവും ലഭിക്കും.


മിആയുടെ ഡിസ്കോ ശേഖരം 4999 രൂപ മുതലുള്ള വിലയിലാണ് ആരംഭിക്കുന്നത്. ഇയര്‍ റിങുകള്‍, പെന്‍ഡന്‍റുകള്‍, നെക്‌ലേസുകള്‍ തുടങ്ങിയവയെല്ലാം ഇതിലുണ്ട്. എല്ലാ മിആ സ്റ്റോറുകളിലും https://www.miabytanishq.com ലും ഡിസ്കോ ശേഖരം ലഭ്യമാണ്.



Sharing is Caring