ആലപ്പുഴയിലെ ആദ്യത്തെയും കൊച്ചിയിലെ രണ്ടാമത്തെയും ഹീറോ ‘പ്രീമിയ’ ഡീലർഷിപ്പ് ഔട്ട്‌ലെറ്റുകൾ ഉദ്ഘാടനം ചെയ്ത് ലോകത്തിലെ ഏറ്റവും വലിയ മോട്ടോർ സൈക്കിൾ, സ്കൂട്ടർ നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ്.

പ്രീമിയം പോർട്ട്‌ഫോളിയോയുടെ ലഭ്യത കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ആലപ്പുഴയിലെ തിരുവമ്പാടിയിലും, കൊച്ചിയിലെ എളംകുളത്തും പുതിയ ഹീറോ ‘പ്രീമിയ’ ഡീലർഷിപ്പുകൾ ആരംഭിച്ചത്. ഈ അത്യാധുനിക ഔട്ട്‌ലെറ്റുകളിൽ ഹീറോ, വിഡ, ഹാർലി-ഡേവിഡ്‌സൺ വാഹനങ്ങൾക്കായി പ്രത്യേക വിഭാഗങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ഹീറോ മോട്ടോകോർപ്പ് ഇന്ത്യ ബി.യു – ചീഫ് ബിസിനസ് ഓഫീസർ രഞ്ജിവ്ജിത് സിംഗ്, ആലപ്പുഴ ഡീലർ പ്രിൻസിപ്പൽ അഹ്നാസ് എം, കൊച്ചി ഡീലർ പ്രിൻസിപ്പൽ ഗീ വർഗീസ് എന്നിവർ ഔട്ട്‌ലെറ്റുകൾ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിലവിൽ ഒമ്പത് ഹീറോ പ്രീമിയ ഔട്ട്‌ലെറ്റുകളാണുള്ളത്.

ശക്തമായ ഡിജിറ്റൽ സാന്നിധ്യത്തിലൂടെയും ആധുനിക നിർമിതികളിലൂടെയും ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഔട്ട്‌ലെറ്റുകൾ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച പ്രീമിയ സെയിൽസ് കൺസൾട്ടൻ്റുകളുടെ സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാവും.
മാവ്റിക്ക് 440, ഹാർലി – ഡേവിഡ്സൺ എക്സ് 440, കരിസ്മ എക്സ്.എം.ആർ, എക്‌സ്‌പൾസ് 200 4വി, എക്സ്ട്രീം 160 ആർ 4വി, വിഡ വിI & വി1 പ്രോ എന്നിവയുൾപ്പെടെ നിരവധി പ്രീമിയം മോഡലുകളും അതുമായി ബന്ധപ്പെട്ട ആക്സസറികളും പുതിയ ഹീറോ പ്രീമിയ ഡീലർഷിപ്പുകളിൽ ലഭ്യമാകും.














