ഡിസംബറിലെ നികുതി പിരിച്ചെടുക്കല്‍ 86,703 കോടി രൂപയിലേക്ക് ഉയര്‍ന്നു


രണ്ടു മാസത്തെ തുടര്‍ച്ചയായ ഇടിവിനു ശേഷം, ജി.എസ്.ടി പിരിച്ചെടുക്കുന്നതില്‍ ഡിസംബര്‍ മാസത്തില്‍ ഉയര്‍ച്ച. ജനുവരി 24 വരെയുള്ള കണക്കനുസരിച്ച് (ഡിസംബറിലേത്) 86,703 കോടി രൂപ പിരിഞ്ഞതായി ധനമന്ത്രായലം അറിയിച്ചു.


ജനുവരി 24 വരെയായി മൊത്തം ഒരു കോടി നികുതിദായകര്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 17.11 ലക്ഷം പേര്‍ മിശ്രവിഭാഗത്തിലാണ്.


മൊത്തം 9.25 ലക്ഷം റിട്ടേണുകളാണ് ഡിസംബറില്‍ ഫയല്‍ ചെയ്തത്.

അവസാനം ചേര്‍ന്ന ജി.എസ്.ടി കൗണ്‍സിലില്‍, 29 ചരക്കുകളുടെയും 53 സേവനങ്ങളുടെയും നികുതി ഇല്ലാതാക്കിയിരുന്നു. ഈ മാസം 25 മുതലാണ് ഇവ പ്രാബല്യത്തില്‍ വരിക.



Sharing is Caring