രാജ്യതലസ്ഥാനമായ ഡല്‍ഹി അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്. വടക്ക് പടിഞ്ഞാറന്‍ രാജസ്ഥാന്‍, ഹരിയാന, ചണ്ഡീഗഡ്, കിഴക്കന്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് മൂടല്‍മഞ്ഞ് റിപ്പോര്‍ട്ട് ചെയ്തത്.
രണ്ടോ മൂന്നോ മണിക്കൂറുകള്‍ കൂടി മൂടല്‍മഞ്ഞ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയോ തിരിച്ചിറക്കുകയോ ചെയ്യുന്നുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ചണ്ഡിഗഡ്, വാരണാസി, ലക്നോ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് വഴിതിരിച്ചുവിട്ടു.

ഉത്തരേന്ത്യയില്‍ ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. രണ്ട് മണിക്കൂര്‍ മുതല്‍ നാല് മണിക്കൂര്‍ വരെ ട്രെയിന്‍ ഗതാഗതം വൈകുന്നതായാണ് റിപ്പോര്‍ട്ട്. പതിനൊന്നോളം ട്രെയിനുകളാണ് വൈകിയോടുന്നത്.













