ഡല്‍ഹിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ മേഖലയില്‍ മാര്‍ച്ച്‌ 22 വരെ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.ഡല്‍ഹിയിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഴയൊടൊപ്പം ആലിപ്പഴം വീഴുകയും ചെയ്തു. ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ ശക്തമായ കാറ്റിനൊപ്പം നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.

ഡല്‍ഹിയില്‍ കുറഞ്ഞ താപനില ഏകദേശം 15 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. ഡല്‍ഹിയുടെ കിഴക്ക്-വടക്കന്‍ ഭാഗങ്ങളില്‍ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്. ദേശീയ തലസ്ഥാനത്ത് ഏറ്റവും കുറഞ്ഞ താപനില 18.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച്‌-18 മുതല്‍ 20 വരെ ഉത്തരേന്ത്യയില്‍ ഇടിമിന്നലോടുകൂടിയ മഴ പെയ്യും. വടക്കുകിഴക്കന്‍ മേഖലയില്‍ മാര്‍ച്ച്‌ 19 മുതല്‍ 22 വരെ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിശദവിവരങ്ങള്‍ കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *