കോഴിക്കോട് ലഹരി മരുന്നുമായി നാലുപേര്‍ അറസ്റ്റില്‍


അതി മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി നാലുപേര്‍ ആന്റി നാര്‍കോടിക്ക് സെലിന്റെ പിടിയില്‍.


ഫറോക്ക്, ചെലവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. 4.96 ഗ്രാം എം.ഡി.എം.എയും, 114 ഗ്രാം കഞ്ചാവുമായി ഫറോക്ക് ചുങ്കം കള്ളിത്തൊടി റോഡില്‍ നിന്നും മേലെ എടക്കാട്ടില്‍ അബ്ദുല്‍ മനാഫ് (37) , കൊടക്കാട്ട് സക്കീര്‍ ഹുസൈന്‍,(30), ഉള്ളിശ്ശേരി തൊടി നെഹ്ഫു(38), 1.25 ഗ്രാം എം.ഡി.എം.എ യുമായി ചെലവൂര്‍ കശ്മീര്‍ കുന്നില്‍ നിന്നും പറമ്ബില്‍ ബസാര്‍ കൃഷ്ണാലയത്തില്‍ വൈഷ്ണവ് (23) എന്നിവരാണ് പിടിയിലായത്.


ഫറോക്ക്, ചെലവൂര്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച്‌ ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആന്റി നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷത്തിലാണ് പ്രതികള്‍ പിടിയിലായത്.



Sharing is Caring