ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടർന്ന് 184 വിമാനങ്ങള്‍ വൈകി, 7 വിമാനങ്ങള്‍ റദ്ദാക്കി


ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകി. ഇതുവരെ ഏഴ് വിമാനങ്ങളെങ്കിലും റദ്ദാക്കുകയും 184 വിമാനങ്ങള്‍ വൈകുകയും ചെയ്തു.ഡല്‍ഹിയിലേക്കുള്ള 26 ട്രെയിനുകളും വൈകിയോടുന്നതിനാല്‍ ആറ് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.


ഡല്‍ഹി എയർപോർട്ടില്‍ ലാൻഡിംഗുകളും ടേക്ക് ഓഫുകളും തുടരുമ്ബോള്‍ CAT III പാലിക്കാത്ത വിമാനങ്ങളെ ബാധിച്ചേക്കാം. അപ്ഡേറ്റ് ചെയ്ത ഫ്ലൈറ്റ് വിവരങ്ങക്കായി ബന്ധപ്പെട്ട എയർലൈനുകളുമായി ബന്ധപ്പെടാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുന്നു. എന്തെങ്കിലും അസൗകര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു,” ഡല്‍ഹി എയർപോർട്ട് പറഞ്ഞു.


കുറഞ്ഞ ദൃശ്യപരത കാരണം ഫ്ലൈറ്റുകളെ ബാധിച്ചേക്കാമെന്ന് ഇൻഡിഗോയും സ്പൈസ് ജെറ്റും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രക്കാർ അവരുട ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ രാവിലെ 9 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.

വൈകുന്നേരവും രാത്രിയും വീണ്ടും മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ ഇടതൂർന്ന മഞ്ഞും പിന്നീട് പകല്‍‌ മേഘാവ‍ൃതവുമായ ആകാശവും വൈകുന്നേരമോ രാത്രിയോ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ( ഐഎംഡി ) പ്രവചിച്ചിരുന്നു.



Sharing is Caring