ഡല്‍ഹിയിലെ മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്


ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്. ആം ആദ്മി സ്ഥാനാര്‍ഥിയായി ഷെല്ലി ഒബ്‌റോയും ബി.ജെ.പി സ്ഥാനാര്‍ഥിയായി രേഖ ഗുപ്തയുമാണ് മത്സരിക്കുന്നത്.അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ എഎപി സ്ഥാനാര്‍ഥി ഡല്‍ഹി മേയറാകും.


250 അംഗ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 134 പേരുടെ പിന്തുണയാണ് എഎപിക്ക് ഉള്ളത്. ബി.ജെ.പിക്ക് 104 ഉം കോണ്‍ഗ്രസിന് 9 ഉം കൗണ്‍സിലര്‍മാരുണ്ട്. ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെയും ഇന്ന് തിരഞ്ഞെടുക്കും. 11 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും.




Sharing is Caring