ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം


ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം. രാത്രി 7.56 നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. അഫ്ഗാനിസ്താനിലെ ഹിന്ദുകുഷ് മേഖലയിലെ ഫൈസാബാദ് ആണ് പ്രഭവകേന്ദ്രം.


ഡല്‍ഹി, പഞ്ചാബ്, ജമ്മു കാശ്മീര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. ആളപായങ്ങളോ മറ്റു നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.




Sharing is Caring