ട​യ​റി​നു​ള്ളി​ല്‍ നോ​ട്ടു​കെ​ട്ടു​ക​ള്‍; ക​ര്‍​ണാ​ട​ക​യി​ല്‍ 2.3 കോ​ടി രൂ​പ പി​ടി​കൂ​ടി

ബം​ഗ​ളൂ​രു: ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പാ​യി ക​ര്‍​ണാ​ട​ക​യി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത 2.3 കോ​ടി​രൂ​പ പി​ടി​കൂ​ടി. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് ശി​വ​മോ​ഗ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റി​ന്‍റെ ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന ട​യ​റി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു പ​ണം ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടാ​യി​രം രൂ​പ​യു​ടെ നോ​ട്ടു​കെ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നും ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ക്ക​ന്‍ ക​ര്‍​ണാ​ട​ക​ത്തി​ല്‍ റെ​യ്ഡു​ക​ള്‍ തു​ട​രു​ക​യാ​ണ്. നേ​ര​ത്തേ, ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യും ക​ര്‍​ണാ​ട​ക​യി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പ് റെ​യ്ഡ് വ്യാ​പ​മാ​ക്കി​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *