ലക്‌നൗ: ഉത്തര്‍ പ്രദേശിലേക്ക് പോയ ട്രെയിന്‍ എത്തിയത് ഒഡീഷയില്‍. ലോക്ക് ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെയുമായി യാത്ര തിരിച്ച ശ്രമിക് ട്രെയിനിനാണ് വഴിതെറ്റിയത്. മഹാരാഷ്ട്രയിലെ വസായ് റോഡില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോവുകയായിരുന്നു ട്രെയിന്‍.എന്നാല്‍ റൂട്ടില്‍ തിരക്ക് കൂടിയത് കാരണം ട്രെയിന്‍ വഴിതിരിച്ച് വിട്ടതാണെന്നാണ് പടിഞ്ഞാറന്‍ റെയില്‍വേ പറയുന്നത്.
ട്രെയിന്‍ ഒഡീഷയിലെ റൂര്‍ക്കലയിലെത്തിയ ശേഷമാണ് യാത്രക്കാര്‍ പോലും വഴി തെറ്റിയ വിവരം അറിയുന്നത്.യാത്രക്കാരെ തിരിച്ച് ഗൊരഖ്പുരിലേക്ക് കൊണ്ടുപോകുമെന്ന് റെയില്‍വേ വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ സമയത്തെക്കുറിച്ചുള്ള വിവരം അധുകൃതര്‍ വ്യക്തമാക്കിയിട്ടില്ല.














