ട്രെയിനില് കവര്ച്ച;തലയ്ക്കടിയേറ്റ വീട്ടമ്മയുടെ നില ഗുരുതരം


തിരുവനന്തപുരം-ദില്ലി കേരള എക്‌സ്പ്രസില്‍ കാഴ്ചാശേഷിയില്ലാത്തയാളെയും കുടുംബത്തെയും ആക്രമിച്ചു വീഴ്ത്തി കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ടുപേരെയും പൊലീസ് പിടികൂടി.തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശികളായ സന്തോഷ്, ബിനു എന്നിവരാണ് പിടിയിലായത്.കോട്ടയം കുറുപ്പന്തറയ്ക്കും കോതനല്ലൂരിനും ഇടയില്‍ വച്ചാണ് കല്ലമ്പലം സ്വദേശികളായനാസിമും ഭാര്യ ഹയറുന്നിസയും കുട്ടിയും ആക്രമിക്കപ്പെട്ടതും കൊള്ളയടിക്കപ്പെട്ടത്. കവര്‍ച്ച ചെറുക്കുന്നതിനിടെ സംഘം ഹയറുന്നിസയെ തലയ്ക്കടിച്ചു വീഴ്ത്തിയിരുന്നു. ബോധരഹിതയായ ഹയറുന്നീസയെ അതീവഗുരുതരമായ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.train-accident1


 



Sharing is Caring