ട്രാന്‍സ്‌ജെന്‍ഡര്‍ അരുന്ധതിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ ഹൈക്കോടതി അനുമതി


കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ അരുന്ധതിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി. അരുന്ധതിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.


ഇരുപത്തിയഞ്ചു വയസ്സുള്ള മകനെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ അന്യായമായി പിടിച്ചുവച്ചിരിക്കുകയാണെന്നും വിട്ടുകിട്ടാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഹേബിയസ് കോര്‍പസ് ഹര്‍ജി അമ്മ നല്‍കിയിരുന്നു. എന്നാല്‍ താന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിക്കുന്നതെന്നും അരുന്ധതി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ യുവാവിന്റെ ലിംഗനിര്‍ണയ പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു.




Sharing is Caring