ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് ഇലോൺ മസ്ക് പടിയിറങ്ങുന്നു


അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് ഇലോൺ മസ്ക് പടിയിറങ്ങുന്നു. ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവി (DOGE) എന്ന പദവി വിട്ടാണ് മസ്ക് പുറത്തുപോകുന്നത്.


ട്രംപിനെതിരെ വിമർശനം ഉന്നയിച്ചതിന് “ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ എന്റെ ഷെഡ്യൂൾ ചെയ്ത സമയം അവസാനിക്കുമ്പോൾ, ചെലവുകൾ കുറയ്ക്കാൻ അവസരം നൽകിയതിന് പ്രസിഡൻറിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡോജ് മിഷൻ കാലക്രമേണ ശക്തിപ്പെടും.


അത് സർക്കാരിന്റെ രീതിയായി മാറും”- മസ്‌ക് എക്‌സിൽ കുറിച്ചു.പിന്നാലെയാണ് മസ്കിന്റെ പടിയിറക്കം.സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്കായുള്ള ചെലവുകൾ കുത്തനെ കൂട്ടാനും ആഭ്യന്തര നികുതികൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ബില്ലാണ് ട്രംപ് കൊണ്ടുവന്നത്. എന്നാൽ സർക്കാരിന്റെ അധിക ചെലവ് നിയന്ത്രിക്കാൻ ആവിഷ്കരിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ പ്രവർത്തന ലക്ഷ്യത്തെ തന്നെ തകർക്കുന്നതാണ് ട്രംപിന്റെ പുതിയ ബില്ലെന്ന് മസ്ക് വിമർശിച്ചു.



Sharing is Caring