ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരില്‍ ജഡേജ ഒന്നാമന്‍


ശ്രീലങ്കയ്‌ക്കെതിരായ കൊളമ്പോ ടെസ്റ്റില്‍ 70 റണ്‍സ് സ്വന്തമാക്കിയ രവീന്ദ്ര ജഡേജ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തി.


438 പോയിന്റുകളോടെയാണ് ജഡേജ ഒന്നാമതെത്തിയിരിക്കുന്നത്. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനെ പിന്തള്ളിയാണ് ജഡേജ ഒന്നാമതെത്തിയത്. ഷക്കീബിന് 431 പോയിന്റുകളാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ ആര്‍. അശ്വിന് 418 പോയിന്റുണ്ട്.


ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനം കാഴ്ച വെച്ച ജഡേജ ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് ജഡേജ കളിയിലെ കേമനാകുന്നത്.

അതേസമയം മോശം പെരുമാറ്റത്തെ തുടര്‍ന്ന് അടുത്ത ടെസ്റ്റില്‍ നിന്ന് ജഡേജയെ വിലക്കിയിട്ടുണ്ട്. ഇതിനെതിരെ ട്വീറ്റില്‍ പരോക്ഷമായ ഭാഷയില്‍ ജഡേജ പരിഹസിക്കുകയും ചെയ്തിരുന്നു.



Sharing is Caring