ടി20 ലോകകപ്പ്; ആദ്യ വിജയം തേടി ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും, പാക്കിസ്ഥാന്‍ ഇന്ന് കിവീസിനെതിരെ

ടി – 20 ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക – വെസ്റ്റിന്‍ഡീസിനെ നേരിടും. രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പാകിസ്താന്‍ ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ വമ്ബന്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയാണ് വെസ്റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും രണ്ടാം മത്സരത്തിനിറങ്ങുന്നത്. മുന്‍നിര ടീമുകള്‍ അണിനിരക്കുന്ന ഒന്നാം ഗ്രൂപ്പില്‍ ഇനിയൊരു തോല്‍വി ഇരുടീമുകളുടെയും സെമി സാധ്യത ദുഷ്കരമാക്കും.

ബാറ്റിങ്ങിലെ താളപ്പിഴകളാണ് നിലവിലെ ചാമ്ബ്യന്മാരായ വെസ്റ്റിന്‍ഡീസിന്‍റെ തലവേദന. വമ്ബനടിക്കാരെല്ലാം ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ അമ്ബേ പരാജയമായിരുന്നു. ആദ്യ കിരിടം ലക്ഷ്യമിടുന്ന ദക്ഷിണാഫ്രിക്കയ്ക്ക് പരിശീലന മത്സരത്തിലെ മികവ് ആദ്യ മത്സരത്തില്‍ പുറത്തെടുക്കാനായില്ല. യുവതാരങ്ങളും പരിചയ സമ്ബന്നരും അണിനിരക്കുന്ന ദക്ഷിണാഫ്രിക്ക പെരുമക്കൊത്ത പ്രകടനം നടത്തിയാല്‍ ദുബായ് സ്റ്റേഡിയത്തില്‍ കടുത്ത മത്സരം പ്രതീക്ഷിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *