ഞായറാഴ്ച്ചകളില്‍ കടകളും സ്ഥാപനങ്ങളും തുറക്കരുത്‌; വാഹനങ്ങളും പുറത്തിറക്കരുത്‌- മുഖ്യമന്ത്രി


തിരുവനന്തപുരം: ഞായറാഴ്ച പൂർണ ഒഴിവുദിവസമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടകൾ, ഓഫീസുകൾ എന്നിവ അന്ന് തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങൾ പുറത്തിറക്കരുതെന്നും അദ്ദേഹം നിർദേശിച്ചു. രാജ്യത്ത് ലോക്ക്ഡൗൺ മെയ് 17 വരെ നീട്ടിയതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സവിശേഷതകൾ കൂടി ഉൾക്കൊണ്ടുകൊണ്ടുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.




Sharing is Caring