അഹമ്മദാബാദ്: വിഷ്ണുവിന്റെ പത്താം അവതാരമായ കല്‍ക്കിയാണ് താനെന്നും അതിനാല്‍ ഓഫീസില്‍ എത്താന്‍ സാധിക്കില്ലെന്ന വിചിത്രവാദവുമായി ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്. തനിക്ക് ലോകം നന്നാക്കണമെന്നും അതിനാല്‍ ഓഫീസില്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്നുമാണ് സര്‍ദാര്‍ സരോവര്‍ പുനരവസ്ഥിലെ എഞ്ചീനീയറായ രാമേഷ് ചന്ദ്ര ഫെഫാറിന്റെ വാദം.
താന്‍ തപാസ് ചെയ്ത് സംസ്ഥാനത്ത് നല്ല മഴ ലഭിക്കുന്നുണ്ട്. അതിനാല്‍ വീട്ടില്‍ ഇരുന്ന് തനിക്ക് തപസ് ചെയ്യണം. അതിനാലാണ് തനിക്ക് ഓഫീസില്‍ എത്താന്‍ സാധിക്കാത്തത് എന്നാണ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി ഫെഫാര്‍ പറഞ്ഞിരിക്കുന്നത്.













