ഝാര്‍ഖണ്ഡില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഉമ്മ വയ്ക്കല്‍ മത്സരം

കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡില്‍ വിചിത്രമായ ഒരു മത്സരമാണ് അരങ്ങേറിയത്. ഉമ്മവയ്ക്കല്‍ മത്സരം. സംസ്ഥാനത്തെ ഒരു വിഭാഗം ഗോത്രവിഭാഗമാണിത്തരത്തില്‍ ഒരു മത്സരം സംഘടിപ്പിച്ചത്. എംഎല്‍എ അടക്കമുള്ള പ്രമുഖരുടെ മുന്നില്‍ വച്ചായിരുന്നു ഈ മത്സരം നടന്നത്.
ഗോത്രവിഭാഗത്തിലെ വിവാഹിതരായ ജോഡികള്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുണ്ടായിരുന്നുള്ളു. സംസ്ഥാനത്തെ പകൂര്‍ ജില്ലയിലെ ലിട്ടിപാറാ ബ്ലോക്കിലെ സിഡോ കന്‍ഹുവുലാണ് ഈ വിചിത്ര മത്സരം നടന്നത്.
എംഎല്‍എ ആയ സൈമണ്‍ മറാണ്ടിയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ഈ ആചാരം നടക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ടുള്ളത്. ഇതില്‍ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കെടുക്കാറുണ്ട്. ഗോത്ര വിഭാഗത്തിന്റെ പരമ്ബാരാഗത നൃത്തവും പാട്ടും ഈ ചടങ്ങില്‍ സംഘടിപ്പിക്കാറുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *