ജ്വല്ലറിയില്‍ സ്വര്‍ണം മോഷ്ടിക്കുന്നതിനിടെ അമ്മയും മകളും പിടിയില്‍; മകന്‍ രക്ഷപ്പെട്ടു


ജ്വല്ലറിയില്‍ നിന്നും തന്ത്രപൂര്‍വം സ്വര്‍ണം മോഷ്ടിച്ചു കടന്നുകളയുന്ന സംഘത്തിലെ അമ്മയും മകളും പിടിയില്‍. ജമ്മു സ്വദേശികളായ റിത വര്‍മ(50), മകള്‍ ആരാധനാ വര്‍മ(24) എന്നിവരാണ് പിടിയിലായത്. റിതയുടെ മകന്‍ അങ്കുഷ് വര്‍മ ജ്വല്ലറിയില്‍നിന്നും രക്ഷപ്പെട്ടു. ചണ്ഡീഗഡ് സെക്ടര്‍ 34 ലെ ശ്യാം ജ്വല്ലറിയില്‍നിന്നുമാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് മൂന്നുപേരും ജ്വല്ലറിയിലെത്തിയത്. സ്വര്‍ണം വാങ്ങാനെന്ന വ്യാജേന യുവാവ് ഒരു സ്വര്‍ണമോതിരത്തിന്റെ ടാഗ് നീക്കം ചെയ്യുന്നത് സെയില്‍സ്മാന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പൊടുന്നനെ യുവാവ് പുറത്തേക്കു പോവുകയും ചെയ്തു. സംശയം തോന്നിയ സെയില്‍സ്മാന്‍ സ്ത്രീകളെ തടഞ്ഞുവെച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.




Sharing is Caring