ജോസ് മാവേലിയുടെ നേതൃത്വത്തില്‍ വര്‍ക്കലയില്‍ മുപ്പതോളം നായ്ക്കളെ പിടികൂടി കൊന്നു


hqdefaultജോസ് മാവേലിയുടെ നേതൃത്വത്തില്‍ വര്‍ക്കലയില്‍ മുപ്പതോളം നായ്ക്കളെ പിടികൂടി കൊന്നു. സംഭവത്തില്‍ ജോസ് മാവേലിക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ തെരുവ് നായയുടെ കടിയേറ്റ് വൃദ്ധന്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ജോസ് മാവേലിയും സംഘവും എത്തിയത്.


ജോസ് മാവേലിയെയും അദ്ദേഹത്തിന്റെ കൂടെയുള്ളള്ളവരെയും അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ നാട്ടുകാര്‍ തടഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ അറസ്റ്റിനെ പേടിക്കുന്നില്ലെന്നും ജോസ് മാവേലി പറഞ്ഞു. നാട്ടുകാര്‍ അനുവദിക്കുകയാണെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ജോസ് മാവേലിയെ അറസ്റ്റ് ചെയ്യുന്നതിനെതിരെ വീട്ടമ്മമാര്‍ ഉള്‍പ്പടെയുള്ള നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.



Sharing is Caring