ജോസഫിന്റെ വിജയത്തോടെ മലയാളത്തില്‍ നായകനടനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ജോജു ജോര്‍ജ്ജ്. ചിത്രത്തിന്റെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ജോസഫിന് മുന്‍പ് സഹമനടനായുളള വേഷങ്ങളിലും കോമഡി റോളുകളിലുമായിരുന്നു ജോജു കൂടുതലായി ശ്രദ്ധിക്കപ്പെട്ടിരുന്നത്. ചിത്രത്തില്‍ ഗംഭീര പ്രകടനം തന്നെയാണ് ജോജു നടത്തിയതെന്നായിരുന്നു അഭിപ്രായങ്ങള്‍ വന്നിരുന്നത്.
ജോഷി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ജോജു നായകനാകുമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരിടവേളയ്ക്കു ശേഷം ജോഷി ഒരുക്കുന്ന സിനിമയിലാകും ജോജു എത്തുക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് അറിയുന്നത്.ചിത്രത്തില്‍ മഞ്ജുവാര്യരും മുഖ്യകഥാപാത്രമായി എത്തുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഉദാഹരണം സുജാതയ്ക്കു ശേഷം മഞ്ജു ജോജുവിനൊപ്പം പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാകും ഇത്. ചെമ്ബന്‍ വിനോദ് ജോസും ചിത്രത്തില്‍ പ്രധാന്യമുളള കഥാപാത്രമായി എത്തുമെന്നും അറിയുന്നു. അടുത്ത മാസമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.













