ജെ ഡി യു യുഡിഎഫ് വിടുമെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ വാര്‍ത്ത തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന് ആരോപണവുമായി രംഗത്ത് വന്നു.ജെഡിയു യുഡിഎഫ് വിടില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്. പടയൊരുക്കം ജാഥയെ പരാജയപ്പെടുത്താന്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച വാര്‍ത്തയാണിതെന്നും ഹസന് പറഞ്ഞു. എംപി വീരേന്ദ്രകുമാര്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് പോകുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എംപി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ ഈ വാര്‍ത്ത നിഷേധിച്ചതാണെന്നും ഹസന് പറഞ്ഞു. ദേശീയ തലത്തിലുള്ള പാര്‍ട്ടിയിലെ സാങ്കേതിക പ്രശ്നങ്ങളാണ് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളത്. വീരേന്ദ്രകുമാര്‍ തന്നെ ഇത് സംബന്ധിച്ച് തങ്ങളില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിനോട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഹസന് പറയുന്നു. മാധ്യമങ്ങളുടെ സൃഷ്ടിയാണ് ഈ വാര്‍ത്തയെന്നും ഹസന് കൂട്ടിചേര്‍ത്തു.














