ജി.എസ്.ടി: മാരുതി കാറുകള്‍ക്ക് മൂന്നു ശതമാനം വരെ വില കുറച്ചു


രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ വിവിധ മോഡലുകളുടെ വില കുറച്ചു. ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതോടെയാണിത്. എക്‌സ് ഷോറും വിലകളില്‍ മൂന്നു ശതമാനം വരെ വില കുറയുമെന്നാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്നത്.


മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന വാറ്റ് നികുതിക്കനുസരിച്ച് ഓരോ സംസ്ഥാനത്തും വിലയില്‍ മാറ്റം വരും. പെട്രോള്‍ എന്‍ജിനുള്ള 4 മീറ്റര്‍ നീളത്തിലുള്ള കാറുകള്‍ക്ക് 2.5 ശതമാനം വരെ വില കുറയും. ഇതേ നീളത്തിലുള്ള ഡീസല്‍ കാറുകള്‍ക്ക് 2.25 ശതമാനം വില കുറയും.


നാലു മീറ്ററിലധികം നീളമുള്ള കാറുകള്‍ക്ക് 8.6 ശതമാനവും എസ്.യു.വികള്‍ക്ക് 12 ശതമാനവും വില കുറയും. ഇലക്ട്രിക് കാറുകള്‍ 7.5 ശതമാനം വിലക്കുറവില്‍ ലഭിക്കും. അതേസമയം, ഹൈബ്രിഡ് കാറുകളുടെ വിലയില്‍ വര്‍ധനവുണ്ടാകും. സിയസ് ഡീസല്‍, എര്‍ടിഗ ഡീസല്‍ കാറുകള്‍ക്ക് 13.3 ശതമാനമാണ് കൂടുക. കാറുകളുടെ പുതിയ വില നിലവാര പട്ടിക തയ്യാറായിട്ടില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.



Sharing is Caring