ജിഷ്ണുകേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്തിനെന്ന് സുപ്രിംകോടതി

പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്തിനെന്ന് സുപ്രിംകോടതി.

സംസ്ഥാന സര്‍ക്കാര്‍ തന്നെ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പറയുന്നു. പിന്നെ എങ്ങനെ സി.ബി.ഐക്ക് ഈ ആവശ്യത്തെ അവഗണിക്കാന്‍ സാധിക്കും. അന്വേഷണം എന്തുകൊണ്ടാണ് ആവശ്യപ്പെടുന്നത് എന്നത് സംബന്ധിച്ച് നാളെ വിശദീകരണം സമര്‍പ്പിക്കാനാണ് സുപ്രിംകോടതി നിര്‍ദ്ദേശം.

അതേസമയം, ജാമ്യത്തില്‍ ഇളവുവേണമെന്ന നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. വിചാരണ പൂര്‍ത്തിയാവുന്നതുവരെ കേരളത്തില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് സുപിംകോടതി നിര്‍ദ്ദേശം. ഹരജിയില്‍ നാളെയും വാദം തുടരും.

അര്‍ബുദ രോഗിയായ അമ്മയെ കാണുന്നതിനു കേരളത്തില്‍ പോകാ%

Spread the love