ചരിത്രത്തിലാദ്യമായി ജിംനാസ്റ്റിക്സില്‍ ഇന്ത്യന്‍ താരത്തിന് ഫൈനല്‍ യോഗ്യത. വോള്‍ട്ട് ഇനത്തില്‍ എട്ടാം സ്ഥാനക്കാരിയായാണ് ദീപ കര്‍മാക്കര്‍ ഫൈനല്‍ യോഗ്യത നേടിയത്.52 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജിംനാസ്റ്റിക്സില്‍ ഒരു ഇന്ത്യന്‍ താരം ഓളിമ്പിക്സ് യോഗ്യത നേടുന്നത്, അതോടൊപ്പം യോഗ്യത നേടുന്ന ആദ്യ വനിത താരമെന്ന ബഹുമതിയും സ്വന്തമാക്കിയാണ് ദീപ റിയോയിലെത്തിയത്.വോള്‍ട്ട് ഇനത്തില്‍ എട്ടാം സ്ഥാനക്കാരിയായാണ് ദീപ ഫൈനലിലേക്ക് യോഗ്യത നേടിയത്. 1964ല്‍ പുരുഷ വിഭാഗത്തിലാണ് ഇന്ത്യ അവസാനമായി യോഗ്യത നേടിയത്. ഓഗസ്റ്റ് 14നാണ് ദീപയുടെ ഫൈനല്‍ നടക്കുക.













