ജാറത്തിന് സമീപം വിള്ളലും താഴ്ച്ചയും; നിലമ്ബൂര്‍-ഗൂഡല്ലൂര്‍ പാതയില്‍ വാഹന ഗതാഗതം നിരോധിച്ചു


മലപ്പുറം: ജാറത്തിന് സമീപം വിള്ളലും താഴ്ച്ചയും കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട്- നിലമ്ബൂര്‍-ഗൂഡല്ലൂര്‍ പാതയില്‍ വാഹന ഗതാഗതം നിരോധിച്ചു. നിലമ്ബൂര്‍ നാടുകാണി ചുരത്തില്‍ ജാറം മേഖലയിലൂടെയുള്ള വാഹന ഗതാഗതത്തിനാണ് ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അപകട സാധ്യത ഉള്ളതിനാലാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നത്.


നിലമ്ബൂര്‍-നാടുകാണി ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ ജാറത്തിന് മുമ്ബായി യാത്ര അവസാനിപ്പിക്കണമെന്നാണ് പൊതുമരാമത്ത് നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ഗീത അറിയിച്ചത്.ജാറത്തിന് സമീപം രൂപപ്പെട്ട വിള്ളലും താഴ്ച്ചയും ഇപ്പോള്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. നിലവില്‍ 1.65 മീറ്റര്‍ രേഖപ്പെടുത്തിയിരിക്കുന്ന താഴ്ച്ച വര്‍ധിച്ചതായും കൂടുതല്‍ വിള്ളല്‍ കണ്ടെത്തിയ സാഹചര്യത്തിലുമാണ് വാഹനങ്ങളെ നിരോധിച്ചിരിക്കുന്നത്.




Sharing is Caring