ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റന്നാള്‍ പുറത്തുവിടും


സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒടുവില്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തുവിടാനാണ് തീരുമാനം.


വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ എല്ലാം ഒഴിവാക്കിയാകും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക. പുറത്തു വിടുന്നതിനു എതിരെ നല്‍കിയ ഹരജി തള്ളിയ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.


ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉളളടക്കം പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു.



Sharing is Caring