ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിന് ഹാജരായി; പ്രത്യേക ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ ആധുനിക സൗകര്യങ്ങള്‍


കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിനായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായി. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ബിഷപ്പ് എത്തിയത്. ചോദ്യം ചെയ്യുന്ന മുറിയില്‍ മൂന്ന് ക്യാമറകളും റെക്കോര്‍ഡിംഗ് സംവിധാനങ്ങളുമുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇന്റര്‍നെറ്റിലൂടെ ചോദ്യം ചെയ്യല്‍ നിരീക്ഷിക്കാന്‍ സാധിക്കും.


ഡിവൈഎസ്പി കെ. സുഭാഷിന്റെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായിട്ടാണ് ചോദ്യം ചെയ്യുന്നത്. ഐജി ഉള്‍പ്പെടെയുള്ള ഉന്നതരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുന്നത്.




Sharing is Caring