ജലന്ധര്‍ പീഡനം: സഹോദരന്റെ ഡ്രൈവറുടെ മൊഴി അടിസ്ഥാനമാക്കി അന്വേഷണം തൃശൂരിലേക്കും


തൃശൂര്‍: കുറവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ അന്വേഷണം തൃശൂരിലേക്കും നീങ്ങുന്നു. കുറവിലങ്ങാട് മഠത്തില്‍ ബിഷപ്പിനെ പലതവണ കൊണ്ടുപോയെന്ന് മൊഴി നല്‍കിയത് തൃശൂരില്‍ താമസിക്കുന്ന ബിഷപ്പിന്റെ സഹാദരന്റെ ഡ്രൈവറായിരുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് കോട്ടയം പൊലീസ് തൃശൂരിലെത്തിയത്. ഇതോടൊപ്പം തൃശൂര്‍ സ്വദേശിയായ ബിഷപ്പിന്റെ വിവിധ ഇടപാടുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.


2014 മേയ് അഞ്ചിനാണ് ആദ്യം മഠത്തില്‍ കൊണ്ടുപോയതെന്നായിരുന്നു ഡ്രൈവറുടെ മൊഴി. ബിഷപ്പിനെ കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനവും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഫ്രാങ്കോ മുളയ്ക്കലിന്റെ സഹോദരന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ബിഷപ്പ് കേരളത്തിലെത്തുമ്പോള്‍ തൃശൂരിലാണ് താമിക്കാറുള്ളത്. ഇതനുസരിച്ചാണ് അന്വേഷണം തൃശൂരിലേക്കും വ്യാപിപ്പിച്ചത്.




Sharing is Caring