ജറുസലേമില്‍ ട്രക്ക് ആക്രമണത്തില്‍ നാലു മരണം; പിന്നില്‍ ഐഎസെന്ന് ഇസ്രയേല്‍


ഇസ്രയേല്‍ തലസ്ഥാനമായ ജറുസലേമില്‍ സൈനികര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി നാലു പേര്‍ മരിച്ചു. 15 പേര്‍ക്കു പരുക്കേറ്റു. ട്രക്ക് ഓടിച്ചിരുന്നത് പലസ്തീന്‍കാരനായ യുവാവാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ സൈനികര്‍ വെടിവച്ചു കൊന്നു. നടന്നത് ഭീകരാക്രമണമാണെന്നും പിന്നില്‍ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെ‍ഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. എന്നാല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വിസമ്മതിച്ചു.


ട്രക്ക് ഡ്രൈവര്‍ അമിത വേഗത്തില്‍ സൈനികര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.




Sharing is Caring