ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പ് അമ്പലത്തിന് സമീപത്ത് നിന്ന് പിടിയിലായതായാണ് സ്ഥിരീകരണം. ഗോവിന്ദച്ചാമിയുടെ രൂപസാദൃശ്യമുള്ളയാളെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് ഇയാളെ കാണാനില്ലെന്ന് മനസ്സിലായത്. വ്യാപക തെരച്ചിലൊടുവിലാണ് കൊടുംകുറ്റവാളി ഇപ്പോൾ പിടിയിലായിരിക്കുന്നത്.














