ജയരാജനെതിരെ യു.എ.പി.എ; കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു


കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ മുഖ്യപ്രതിയാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.


കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ജയരാജന് മുഖ്യപങ്കുണ്ടെന്നാണ് കുറ്റപത്രത്തില്‍ സി.ബി.ഐ വ്യക്തമാക്കുന്നത്. കേസിലെ 25ാം പ്രതിയാണ് ജയരാജന്‍.


2014 സെപ്തംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ് ജില്ലാ ശാരീരിക ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ എളന്തോടത്ത് മനോജ് കൊല്ലപ്പെട്ടത്. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയിലാണ് കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്.



Sharing is Caring