ശ്രീനഗര്‍:ജമ്മുകശ്മീരിലെ അനന്ത്നാഗ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് തീവ്രവാദികളുടെ ഗ്രനേഡാക്രമണം. ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു ആക്രമണം. ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു.
ശ്രീനഗറില്‍ നിന്ന്55 കിമി അകലെയായാണ് അനന്ത് നാഗ് ഡിസി ഓഫീസ്സ്ഥിതി ചെയ്യുന്നത്. കനത്ത സുരക്ഷാ വലയത്തിലുള്ള ഓഫീസ് ലക്ഷ്യം വെച്ച് എറിഞ്ഞ ഗ്രനേഡ് റോഡ് സൈഡില്‍ വന്ന് പതിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.
പരിക്ക് പറ്റിയ 10 പേരില്‍ മാധ്യമ പ്രവര്‍ത്തകരും പോലീസും ഉള്‍പ്പെടും. 12 വയസ്സുള്ളകുട്ടിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയ ശേഷംതാഴ്വരയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്.

നവാകാദല് മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന്മാരുടെ നേര്‍ക്കാണ് ഇതിനു മുമ്ബ് ഗ്രനേഡാക്രമണം ഉണ്ടാവുന്നത്. ലക്ഷ്യം തെറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി













