അമ്മയും മകളും കുളത്തില്‍ മരിച്ച നിലയില്‍


കാസര്‍കോട്: അമ്മയും ഭിന്നശേഷിക്കാരിയായ മകളും കുളത്തില്‍ മരിച്ച നിലയില്‍.
കാസര്‍കോട് മാന്യയിലെ കുളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടത്.മാന്യ ദേവകരയിലെ ഗോപാലകൃഷ്ണ റാവുവിന്റെ ഭാര്യ ശാന്ത (68), മകള്‍ മല്ലിക (52) എന്നിവരെയാണ് വീട്ടുപറമ്ബിലെ ചുറ്റുമതില്‍ കെട്ടാത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


അവിവാഹിതയായ മല്ലിക അംഗവൈകല്യമുള്ളയാളാണ്. ഇവര്‍ക്ക് കേള്‍വി ശക്തിയും സംസാര ശേഷിയുമില്ല. ഇതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.




Sharing is Caring