ജമ്മുകാശ്മീർ തിരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്


ജമ്മുകാശ്മീർ തിരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. മുന്‍ എന്‍ എസ് യു ഐ മേധാവി നീരജ് കുന്ദന്‍ ഉള്‍പ്പെടെ 19 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.


ബസോലിയില്‍ നിന്നും സി എച്ച്‌ ലാല്‍ സിങ്, വാഗൂറ-ക്രീരിയില്‍ ഇര്‍ഫാന്‍ ഹഫീസ് ലോണ്‍, ഉധംപൂര്‍ വെസ്റ്റില്‍ സമ്മിറ്റ് മംഗോത്ര, ബില്ലവാറില്‍ മനോഹര്‍ ലാല്‍ ശര്‍മ, നഗ്രോട്ടയില്‍ ബല്‍ബീര്‍ സിംഗ്, ജമ്മു വെസ്റ്റില്‍ താക്കൂര്‍ മന്‍മോഹന്‍ സിംഗ്, കിഴക്കന്‍ ജമ്മുവില്‍ യോഗേഷ് സാഹ്നി, ആര്‍എസില്‍ രാമന്‍ ഭല്ല എന്നിവരാണ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്.


ആറ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ആദ്യ ഘട്ട പട്ടികയില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.



Sharing is Caring