ന്യൂഡല്‍ഹി : ജമ്മുകശ്മീരില്‍ കരസേന മൂന്ന് തീവ്രവാദികളെ വധിച്ചു. രജൗരി ജില്ലയിലെ നൗഷേര മേഖലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്. തീവ്രവാദികള്‍ അതിര്‍ത്തി കടക്കാനുള്ള ശ്രമമായിരുന്നെന്ന് കരസേന അറിയിച്ചു.
ഇവരുടെ പക്കല്‍ നിന്നും വന്‍ ആയുധശേഖരണം കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് രജൗരിയിലെയും പൂഞ്ചിലെയും പന്ത്രണ്ടോളം ഗ്രാമങ്ങളില്‍ കരസേന തെരച്ചില്‍ നടത്തി. ശനിയാഴ്ച്ച കുല്‍ഗാമില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചിരുന്നു.














