ജമ്മുകശ്മീരില്‍ ഇന്ന് അഞ്ച് ഡ‍ോക്ടര്‍മാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

ശ്രീന​ഗര്‍: ജമ്മുകശ്മീരില്‍ ഇന്ന് അഞ്ച് ഡോക്ടര്‍മാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ശ്രീന​ഗറിലെ മൂന്ന് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജമ്മു കശ്മീരിലെ കൊവിഡ് രോ​ഗികളുടെ എണ്ണം 1188 ആയി.ഇവരില്‍ നാല് പേര്‍ കോവിഡ് രോഗിയെ ചികിത്സിച്ചവരാണ്. ഇവരുമായി സമ്ബര്‍ക്കത്തില്‍ വന്നതാണ് മറ്റൊരു ഡോക്ടര്‍.

കശ്മീരിലെ എസ്‌എംഎച്ച്‌എസ് ആശുപത്രിയിലെ ഇഎന്‍ടി വിഭാഗത്തില്‍ നിന്നുള്ളവരാണ് മൂന്ന് പേര്‍ . ഒരാള്‍ ഓര്‍ത്തോപീഡിയാക് വിഭാഗത്തില്‍ നിന്നും ദന്തരോഗവിഭാഗത്തില്‍നിന്നുള്ള ഡോക്ടറുമാണെന്ന് എസ്‌എംഎച്ച്‌എസ് ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു. കശ്മീരില്‍ ഇതുവരെ 13 ഡോക്ടര്‍മാരും മൂന്ന് നേഴ്സുമാരും ഉള്‍പ്പെടെ 21 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 13 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ആരോ​ഗ്യപ്രവര്‍ത്തകരിലെ കൊവിഡ് ബാധ ജമ്മുകശ്മീരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *